ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം
ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകരാര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം.
ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകരാര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായ അംഗങ്ങളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം ചെങ്കോട്ട സ്ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്ക് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചതായി അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉമര്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിനുശേഷം അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ മസ്ജിദിനോട് ചേര്‍ന്ന ഗേറ്റിലൂടെയാണ് ഉമര്‍ രക്ഷപ്പെട്ടത്.
ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ കയറുന്നത് അടക്കമുള്ള ഉമറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണത്തിനെന്ന് റിപ്പോര്‍ട്ട്. ഡ്രോണ്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യമിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ചാവേറായ ഉമര്‍ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നു എന്നും സംശയിക്കുന്നുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എന്‍ ഐ എ.