Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘തെളിവുകള്‍ നഷ്‌ടമാകും, സാക്ഷികളെ സ്വാധീനിക്കും’; ചിദംബരത്തിന് ജാമ്യം വീണ്ടും നിഷേധിച്ചു

‘തെളിവുകള്‍ നഷ്‌ടമാകും, സാക്ഷികളെ സ്വാധീനിക്കും’; ചിദംബരത്തിന് ജാമ്യം വീണ്ടും നിഷേധിച്ചു

മെര്‍ലിന്‍ സാമുവല്‍

ന്യൂഡൽഹി , തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (16:39 IST)
സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ഐഎന്‍എക്‍സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജാമ്യം നിഷേധിച്ചു. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി.

ചിദംബരത്തിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നഷ്‌ടമാകാന്‍ കാരണമായേക്കുമെന്നും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടേക്കുമെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ അറസ്‌റ്റിലായ ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.

ചിദംബരത്തെ ജയിലില്‍ അയക്കുമ്പോഴുണ്ടായിരുന്ന സാഹചര്യത്തിന് മാറ്റമൊന്നുമില്ലെന്നും അതിനാല്‍ കസ്റ്റഡി നീട്ടിനല്‍കണമെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടോ ? ഇവയെ പ്ലേ സ്റ്റോർ പുറത്താക്കി !