ദീപാവലി ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടമായി യാത്രചെയ്യുന്ന ദിവസങ്ങളില്‍ യാത്രക്കാരെ വലച്ച് ഐആര്‍സിടിസി. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റും ആപ്പും പ്രവര്‍ത്തനരഹിതമായതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്.
5,800ല്‍ അധികം ഉപയോക്താക്കള്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഡൗണ്‍ ഡിറ്റക്റ്ററിന്റെ കണക്ക്. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നതോടെ നിരവധി പേര്‍ പരാതികളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. നിലവില്‍ ഈ സാങ്കേതിക തകരാര്‍ പരിഹരിച്ചിട്ടുണ്ട്.