Webdunia - Bharat's app for daily news and videos

Install App

അന്യമതത്തിൽ നിന്നും വിവാഹം കഴിക്കുന്നത് രാജ്യദ്രോഹമാണോ? സ്വരാജ് കൗശലിനെതിരെ ശശി തരൂർ എംപി

അഭിറാം മനോഹർ
വെള്ളി, 24 ജനുവരി 2020 (15:10 IST)
ബോളിവുഡ് താരമായ നസീറുദ്ദീൻ ഷായ്‌ക്കെതിരെ സ്വരാജ് കൗശൽ നടത്തിയ പരാമർശത്തിനെതിരെ ശശി തരൂർ എംപി. ജെ.എന്‍.യു. സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ച് നസീറുദ്ദീൻ ഷാ ട്വീറ്ററിലിട്ട പോസ്റ്റിൽ അനുപം ഖേറിനെ പരിഹസിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. ഇതിനിടെ നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ച് മിസോറാം മുന്‍ ഗവര്‍ണറും സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലും രംഗത്തെത്തുകയായിരുന്നു.
 
നന്ദികെട്ടവൻ എന്നാണ് സ്വരാജ് കൗശൽ നസീറുദ്ദീൻ ഷായെ ട്വീറ്ററിൽ വിശേഷിപ്പിച്ചത്. നസീറുദ്ദീൻ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്.രാജ്യം നിങ്ങൾക്ക് പേരും പ്രശസ്തിയും നൽകി.മറ്റൊരു മതത്തിൽ നിന്നും നിങ്ങൾ വിവാഹം ചെയ്തു. എന്നാൽ ആരും ഇതിനെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. ഈ ട്വീറ്റിനെതിരെയാണ് ശശി തരൂർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
അന്യമതത്തിൽ നിന്നും വിവാഹം ചെയ്യുന്നത് ദേശവിരുദ്ധമാണൊ എന്നാണ് തരൂരിന്റെ ചോദ്യം. സുഹൃത്തായ അനുപം ഖേറിനെ പ്രതിരോധിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. എന്നാൽ ട്വീറ്റിൽ പറഞ്ഞ പോലെ നിർഭാഗ്യകരമായ അടിസ്ഥാനത്തിലാവരുത് പ്രതിരോധമെന്നും ശശി തരൂർ ട്വീറ്ററിൽ പ്രതികരിച്ചു.
 
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ട്വീറ്റിട്ടതിനാണ് അനുപം ഖേറിനെതിരെ നസീറുദ്ദീന്‍ ഷാ കടുത്ത പ്രയോഗങ്ങളോടെ രംഗത്തെത്തിയത്. അനുപം ഖേർ ഒരു കോമാളിയാണെന്നും പാദസേവ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണെന്നും നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു. എന്നാൽ തന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാൻ മാത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. ട്വീറ്ററിൽ ദിവസങ്ങളായി ഇരുവരും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് നസീറുദ്ദീൻ ഷായെ വിമർശിച്ച് സ്വരാജ് കൗശൽ രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments