ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കും: മദ്രാസ് ഹൈക്കോടതി

വ്യാഴം, 28 മെയ് 2020 (08:37 IST)
ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദിപക്കുമെന്ന് മദ്രാസ് ഹൈക്കോതി. സ്വത്തുതർക്ക കേസിൽ മദ്രാസ് ഹൈക്കോടതി നിയമപരമായ പിന്തുടർച്ച അവകാശികളെ പ്രഖ്യാപിയ്ക്കുകയായിരുന്നു. ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ ദേവനിലയം സ്മാരകമാക്കുന്നത് പുനഃപരിശോധിയ്ക്കണം എന്നും കോടതി ഉത്തരവിട്ടു.
 
കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതൊയാക്കുന്നത് പരിഗണിയ്ക്കണം എന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ കെട്ടിടങ്ങൾ വലിയ വില കൊടുത്ത് ഏറ്റെടുക്കുന്നതിന് പാരം ന്നോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കനം എന്നാണ് കോടതി നിർദേശം നൽകിയിരിയ്ക്കുന്നത്. സ്മാരകം നിർമ്മിയ്ക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്നാട് സർക്കാരിന് ഇത് തിരിച്ചടിയാണ്. അതേസമയം ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിയ്ക്കാൻ ദീപക്കിനും ദീപയ്ക്കും കോടതി അനുവാദം നൽകി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊട്ടിയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു