മോദി സ്‌തുതിയില്‍ വെട്ടിലായ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബിജെപി

ബുധന്‍, 29 മെയ് 2019 (12:51 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഫേസ്‌ബുക്കിലൂടെ ആശംസകളറിയിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന നടൻ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബിജെപി.

ബിജെപി നേതാവ് വി മുരളീധരൻ എംപി ഉണ്ണിയുടെ വീട്ടിലെത്തി സംസാരിക്കുകയും പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്‌തു.

സൈബർ ആക്രമണം അസഹിഷ്ണുതയിൽ നിന്ന് ഉണ്ടാകുന്നതാണ്.  ജനാധിപത്യത്തിൽ പ്രതികരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിന്റെ പേരിൽ അധിക്ഷേപം നടത്തുന്നത് അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണ്. പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരന്മാരുടെയും വായടപ്പിക്കാനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

മോദിക്ക് ആശംസകളറിയിച്ച നടപടിയില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ണിക്ക് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ തന്റെ നിലപാടറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 14കാരിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊന്നു, സംഭവം മാതാപിതാക്കൾ ചികിത്സക്കായി ആശുപത്രിയിൽ പോയപ്പോൾ