Webdunia - Bharat's app for daily news and videos

Install App

ബീഫ് വിറ്റുവെന്ന് ആരോപണം; ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി

കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്.

തുമ്പി എബ്രഹാം
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (13:29 IST)
ബീഫ് വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ഝാര്‍ഖണ്ഡിലെ ഖുന്ദി ജില്ലയിലാണ് സംഭവം. കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്.
 
ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 
രാവിലെ 10 മണിയോടെ നിരോധിക്കപ്പെട്ട മാംസം വിറ്റ യുവാവിനെ  പ്രദേശവാസികളില്‍ ചിലര്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി കറ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നെന്ന് ഡിആജി എ.വി. ഹോംകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  
 
പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments