Webdunia - Bharat's app for daily news and videos

Install App

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

Webdunia
തിങ്കള്‍, 29 ജനുവരി 2018 (12:49 IST)
അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ടെക്കി ആത്മഹത്യ ചെയ്തു. അമേരിക്കയില്‍ ജോലി ചെയ്‌തിരുന്ന കെ രവികുമാര്‍ (42) എന്നയാളാണ് സെക്കന്തരാബാദിലെ മൂന്നുനില അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം.  

2004ല്‍ അപകടത്തില്‍ പെട്ടതോടെ ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ സോഫ്ട്‌വേര്‍ എന്‍ജിനിയറായ രവികുമാര്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ജോലി നഷ്‌ടമായതിന്റെയും ആരോഗ്യം മോശമായതിന്റെയും പിന്നാലെ ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിന് അടിമയായി തീര്‍ന്നിരുന്നു.

ഒരു ഷോപ്പില്‍ ജോലി ചെയ്‌തിരുന്ന ഭാര്യയുമായി രവികുമാര്‍ ഞായറാഴ്‌ച വഴക്കിട്ടിരുന്നു. അവധി ദിവസവും ജോലിക്ക് പോകുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

എതിര്‍പ്പ് അവഗണിച്ച് ഭാര്യ ജോലിക്ക് പോയതിന്റെ നിരാശയില്‍ ജനാലവഴി രവികുമാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

രവികുമാര്‍ ഫ്ലാറ്റില്‍ നിന്നും താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതിന്റെയും അപകടത്തിന്റെയും ദൃശ്യങ്ങള്‍ സമീപവാസികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. നിരാശയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. രവികുമാര്‍ പതിവായി വഴക്കിടാറുണ്ടെന്ന് ഭാര്യ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments