‘ഗൗരി ലങ്കേഷിനെ തീര്‍ത്തതുപോലെ തീര്‍ത്തുകളയും’: മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി

‘ബോല്‍ നാ ആണ്ടി’ ഗാനം വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (10:31 IST)
‘ബോല്‍ നാ ആണ്ടി ഓ ക്യാ’ എന്ന ഗാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി. ദ ക്വിന്റിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണികള്‍ 
ലഭിച്ചത്. തന്നെ ഗൗരി ലങ്കേഷിനെപ്പോലെ കൊലപ്പെടുത്തുമെന്നാണ് യുവതിയ്ക്ക് വന്ന ഭീഷണി.

‘ബോല്‍ നാ ആണ്ടി ഔ ക്യാ’ എന്ന ഗാനം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും ഹിറ്റായിരുന്നു.  ഓം പ്രകാശ് മിശ്ര തയ്യാറാക്കിയ ഈ ഗാനം തികച്ചും അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഭീഷണി നേരിടേണ്ടിവന്നത്. ഭീഷണിയെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
 
എന്നാല്‍ ഈ വിഷയം സൈബര്‍ സെല്‍ അന്വേഷിക്കുമെന്ന് നോയിഡ സിറ്റി പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിങ് പറഞ്ഞു. ഈ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുള്ള ആക്രമണം വന്നത്.  
 
പ്രധാനമന്ത്രിയെയും, ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിക്കുന്നവരെ ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചതുപോലെ അവസാനിപ്പിക്കും എന്നാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് ലഭിച്ച ഭീഷണി. എന്നാല്‍ 
ആ ഗാനം കോപ്പി റൈറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നീക്കം ചെയ്തതെന്നും അതില്‍ ക്വിന്റ് റിപ്പോര്‍ട്ടിന് യാതൊരു പങ്കുമില്ലെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments