അപ്രതീക്ഷിത നീക്കവുമായി കമല്‍ഹാസന്‍; കുമാരസ്വാമിയുമായി നിര്‍ണായക കൂടിക്കാഴ്‌ച നടത്തി
അപ്രതീക്ഷിത നീക്കവുമായി കമല്‍ഹാസന്‍; കുമാരസ്വാമിയുമായി നിര്‍ണായക കൂടിക്കാഴ്‌ച നടത്തി
കാവേരി വിഷയം തമിഴ്‌നാട്ടില്‍ കത്തിനില്‍ക്കെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്‌ച നടത്തി.
ഒരു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്‌ച പ്രതീക്ഷ പകരുന്നതാണ് കമല്‍ഹാസന്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ കാവേരി വിഷയം സംസാരിച്ചെന്നും കുമാരസ്വാമിയുടെ പ്രതികരണം ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വിഷയം ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതാണ് തന്റെ ആഗ്രഹമെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കാവേരി പ്രശ്‌നം തമിഴ്‌നാട്ടില്‍ തുടരുകയാണ്. വിഷയത്തില്‍ പ്രതികരണം നടത്തിയ നടന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാല കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.