Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് നേരെ ആക്രമണം

Kamal Haasan

ശ്രീനു എസ്

, തിങ്കള്‍, 15 മാര്‍ച്ച് 2021 (08:59 IST)
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയാണ് കമല്‍ഹാസനെ അക്രമികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. പ്രചരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന കമല്‍ ഹാസന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. 
 
കമല്‍ഹാസന് അക്രമത്തില്‍ പരിക്കേറ്റില്ല. അക്രമിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇത്തരം സംഭവങ്ങളിലൊന്നും തങ്ങള്‍ കുലുങ്ങില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും