Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഫോട്ടോ സത്യമോ? ലീക്കായത് പ്രണയ ചിത്രങ്ങളല്ല ! കങ്കണ - ഋത്വിക് ബന്ധം പുതിയ വഴിത്തിരിവിലേക്ക് !

ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന കങ്കണ റണാവത്ത് - ഋത്വിക് റോഷന്‍ പ്രണയവിവാദം പുതിയ വഴിത്തിരിവിലേക്ക്. ഇരുവരുടേയും പ്രണയലീലകൾ എന്ന രീതിയിൽ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളാണ് കാര്യങ്ങ‌ൾ വഴിതിരിച്ച് വിട്

കങ്കണ
, ബുധന്‍, 27 ഏപ്രില്‍ 2016 (12:43 IST)
ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന കങ്കണ റണാവത്ത് - ഋത്വിക് റോഷന്‍  പ്രണയവിവാദം പുതിയ വഴിത്തിരിവിലേക്ക്. ഇരുവരുടേയും പ്രണയലീലകൾ എന്ന രീതിയിൽ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളാണ് കാര്യങ്ങ‌ൾ വഴിതിരിച്ച് വിട്ടിരിക്കുന്നത്. ഒരു പാർട്ടിക്കിടെ കങ്കണയെ കെട്ടിപിടിച്ച് നിൽക്കുന്ന ഋത്വികിന്റെ ഫോട്ടോ ആയിരുന്നു പുറത്ത് വന്നിരുന്നത്. എന്നാൽ ചിത്രങ്ങ‌ൾ ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് പുതിയ വാർത്തകൾ.
 
അർജുൻ രാംപാലിന്റെ വസതിയിൽ വെച്ച് നടത്തിയ ക്രിഷ് - 3യുടെ പ്രീപ്രൊഡക്ഷൻ പാർട്ടിക്കിടെ എടുത്ത ചിത്രങ്ങളാണ് ലീക്കായത്. പാർട്ടിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഋത്വികിന്റെ മുൻഭാര്യ സുസൈൻ ഖാനും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ ഡിനോ മോറിയോയും മറ്റ് താരങ്ങ‌ളും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. 
 
കങ്കണക്കെതിരെ ഋത്വിക് നൽകിയ കേസിന്റെ ബലത്തിനായി കങ്കണയുമായി ബന്ധമുള്ളവർ തന്നെയാണ് ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നതെന്നാണ് പുതിയ വാർത്തകൾ. പാർട്ടിയിൽ എടുത്ത മറ്റ് ചിത്രങ്ങൾ ഇക്കാര്യം തെളിയിക്കുകയും ചെയ്യുന്നു. ഏതായാലും സംഭവം ഇപ്പോൾ ബോളിവുഡിൽ ചൂടേറിയിരിക്കുകയാണ്.  

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്മയെക്കുറിച്ച് പറയാന്‍ മുനീറിന് എന്ത് യോഗ്യത? - കാപട്യം നിറഞ്ഞ ചാനല്‍ മുതലാളിയുടെ ചിരിക്കുള്ള മറുപടി മെയ് 19ന് അറിയാമെന്നും എതിര്‍സ്ഥാനാര്‍ത്ഥിയും ഇന്ത്യാവിഷനിലെ മുന്‍ ഡ്രൈവറുമായ സാജന്‍