Publish Date: Thu, 11 May 2023 (10:39 IST)
Updated Date: Thu, 11 May 2023 (10:43 IST)
കര്‍ണാടകത്തില്‍ ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തില്‍ വരുമെന്ന് എംവി ഗോവിന്ദന്‍. ബിജെപി പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എംവി കോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജയിച്ചാലും അവരുടെ എംഎല്‍എമാരെ ബിജെപി ലേലം പിടിച്ചെടുക്കും. തനിക്ക് തോന്നുമ്പോള്‍ ബിജെപി ആകും എന്ന് പറയുന്ന കെപിസിസി പ്രസിഡന്റാണ് കെ സുധാകരന്‍ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ ഒരിടത്തും ജയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും ലീഗ് ഒപ്പമുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.