Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കയോടെ യെദ്യൂരപ്പ സര്‍ക്കാര്‍; കർണാടകയിൽ ഇന്ന് ജനവിധി; 15 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

അധികാരത്തില്‍ തുടരണമെങ്കില്‍ ആറു സീറ്റുകളെങ്കിലും യെദിയൂരപ്പയ്ക്ക് വേണം.

ആശങ്കയോടെ യെദ്യൂരപ്പ സര്‍ക്കാര്‍; കർണാടകയിൽ ഇന്ന് ജനവിധി; 15 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

തുമ്പി ഏബ്രഹാം

, വ്യാഴം, 5 ഡിസം‌ബര്‍ 2019 (08:17 IST)
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടക്കുക. യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുകളായതില്‍ ആശങ്കയിലാണ് ബിജെപി സര്‍ക്കാര്‍.
 
17 വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കിതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. വിമതര്‍ പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു എച്ച്‌ഡി കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്. 13 വിമതര്‍ക്കു ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്‌.
 
അധികാരത്തില്‍ തുടരണമെങ്കില്‍ ആറു സീറ്റുകളെങ്കിലും യെദിയൂരപ്പയ്ക്ക് വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ്-​ജെഡി​എസ് സര്‍ക്കാരിനെ അട്ടിമറിച്ച്‌ അധികാരത്തിലെത്തിയ യെദിയൂരപ്പയ്ക്ക് അധികാരം നഷ്ടമാകും. തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 കോണ്‍ഗ്രസിന്‍റെയും മൂന്നെണ്ണം ജെഡി-​എസിന്‍റെയും സിറ്റിംഗ് സീറ്റുകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതം ദേശീയതയെ നിർണയിക്കുന്ന ആശയം പാകിസ്ഥാന്റേത്, പൗരത്വഭേദഗതി ബില്ലിനെതിരെ ശശി തരൂർ