Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാപ്പുപറഞ്ഞില്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസ്; അതിത് ഷായ്‌ക്കും മോദിക്കും സിദ്ധരാമയ്യയുടെ വക്കിൽ നോട്ടിസ്

വാർത്ത ദേശീയം സിദ്ധരാമയ്യ നരേന്ദ്ര മോദി അമിത് ഷാ കർണ്ണാടക തിരഞ്ഞെടുപ്പ് News Nqtional Sidharaamayya NArendra Modi Amit shah Karnataka election
, തിങ്കള്‍, 7 മെയ് 2018 (19:53 IST)
മംഗളുരു: പ്രധാനമന്ത്രിക്കും ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്കും കർണ്ണാടകയിലെ ബി ജെ പി മുഖ്യ മന്ത്രി സ്ഥാനാർഥി യെദ്യൂരപ്പക്കുമെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കിൽ നോട്ടീസയച്ചു. ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെയാണ് വക്കിൽ നോട്ടിസ് അയച്ചിരിക്കുന്നത്. 
 
ആരോപണം പിൻ‌വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടിയുടെ നഷ്ടപരിഹാരം നൽകണം എന്നുകാട്ടിയാണ് വക്കീൽ നോട്ടീസ്. 
 
കർണ്ണാടകത്തിൽ സിദ്ധരാമയ്യ നേതൃത്വം നൽകുന്നത് സിദ്ധറുപ്യ സർക്കാറണെന്ന്‌ നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. കോൺഗ്രസ് സർക്കാരിന് ബന്ധങ്ങളെക്കാൾ വലുത് പണമാണെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു. സമാനമായ രീതിയിലാണ് ബി ജെ പിയുടെ പ്രചരണ റാലികളിൽ അമിത് ഷായും ഉന്നയിച്ചിരുന്നത്. 
 
എന്തെങ്കിലും പറഞ്ഞു പോകാക്തെ ഒരു വേദിയിൽ ഒരുമിച്ച് നിന്ന് സംവാദത്തിനുണ്ടൊ എന്ന് നേരത്തെ പ്രധാനമന്ത്രിയെ  സിദ്ധരാമയ്യ വെല്ലുവിളിച്ചിരുന്നു ഇതിനു പിന്നാലെയാണ് വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ അറിവുണ്ടായിരുന്നു; നരേന്ദ്ര മോദിക്കെതിരെ ഗുരുത ആരോപണം ഉന്നയിച്ച് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്