Webdunia - Bharat's app for daily news and videos

Install App

17-ന് സത്യപ്രതിജ്ഞ; വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പേ തീയതി പ്രഖ്യാപിച്ച് യെഡിയൂരപ്പ

17-ന് സത്യപ്രതിജ്ഞ; തീയതി പ്രഖ്യാപിച്ച് യെഡിയൂരപ്പ

Webdunia
ശനി, 12 മെയ് 2018 (12:14 IST)
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി. ഫലം പ്രഖ്യാപിക്കുന്ന പതിനഞ്ചാം തീയതി തന്നെ ഞാൻ ഡൽഹിയിലേക്ക് പോകുകയും പ്രധാനമന്ത്രിയേയും മറ്റ് നേതാക്കളേയും സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കുകയും ചെയ്യും. പതിനേഴിനായിരിക്കും സത്യപ്രതിജ്ഞയെന്നും യെഡിയൂരപ്പ പറഞ്ഞു.
 
കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയെയും കൊണ്ടു ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ മികച്ചൊരു ഭരണം കാഴ്‌ചവയ്‌ക്കുന്നതിന് എല്ലാവരും ബിജെപിക്കു തന്നെ വോട്ടു ചെയ്യണം. 224 അംഗ സഭയിൽ 145-150 സീറ്റുകൾ നേടിയായിരിക്കും ബിജെപി അധികാരത്തിൽ എത്തുക. മൂന്നു പ്രവശ്യം സംസ്ഥാനമൊട്ടാകെ താൻ പ്രചരണം നടത്തിയിരുന്നെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നു നൂറുശതമാനം ഉറപ്പാണെന്നും വൈകിട്ട് എക്സിറ്റ് പോളുകൾ പറയുന്നതെന്താണെന്നു നോക്കണമെന്നും യെഡിയൂരപ്പ വെല്ലുവിളിച്ചു.
 
കർണാടകത്തിൽ 2008-ൽ ബിജെപി ആദ്യമായി അധികാരത്തിലേറിയപ്പോൾ യെഡിയൂരപ്പയായിരുന്നു മുഖ്യമന്ത്രി, അഴിമതി ആരോപണങ്ങളെത്തുടർന്ന് 2011-ൽ അദ്ദേഹം രാജിവയ്‌ക്കുകയും ചെയ്‌തു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് പോളിങ്. ഇതിനുപിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങളുമെത്തും. 4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. ആറ് മേഖലകളിലായി 2654 സ്ഥാനാർത്ഥികളാണ് മത്സരിക്കുക. 2013-നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ്. മെയ് 15-നാണ് വോട്ടെണ്ണൽ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments