Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ അക്കൗണ്ടിൽ വന്നത് 30 കോടി രൂപ; അമ്പരന്ന് പൂക്കച്ചവടക്കാരൻ

കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണം എത്തിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം ഇവർ അറിയുന്നത്.

റെയ്‌നാ തോമസ്
വ്യാഴം, 6 ഫെബ്രുവരി 2020 (11:17 IST)
പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി രൂപ. കർണ്ണാടകയിലെ ചന്നപട്ടണയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണം എത്തിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം ഇവർ അറിയുന്നത്. ബാങ്കിൽ നിന്നുള്ളവർ വീട്ടിലെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ എത്തിയ കാര്യം ഇരുവരും അറിയുന്നത്. 
 
ജൻധർ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടിൽ മുൻപ് ഉണ്ടായിരുന്നത് 60 രൂപ മാത്രമായിരുന്നു. മാസങ്ങൾക്ക് മുൻപ് ഓൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തു.

ഇത് ലഭിക്കണമെങ്കിൽ 6,900 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ചെവിക്ക് ശസ്ത്ര‌ക്രിയ നടത്തുന്നതിനായി രണ്ടുലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും പറഞ്ഞതായി സയിദ് വ്യക്തമാക്കി. 
 
തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇയാൾക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാൾ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments