Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ ഇടപാടുകൾ നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യും, റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് !

ഓൺലൈൻ ഇടപാടുകൾ നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യും, റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് !
, വെള്ളി, 17 ജനുവരി 2020 (09:03 IST)
ഡൽഹി: ക്രെഡിറ്റ് ഡെബിറ്റ് കർഡുകൾ ഉപയോഗിച്ച് ഇതുവരെ ഓൺലൈൻ ഇടപാടുകൾ നടത്താത്തവരാണ് നിങ്ങൾ എങ്കിൽ ഈ സേവനം ബ്ലോക്ക് ചെയ്യാൻ തയ്യാറെടുക്കുകയാണ് റിസർവ് ബാങ്ക്. മാർച്ച് 16ന് മുൻപായി ഒരു തരത്തിലുള്ള ഓൺലൈൻ ഇടപാടുകളും നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിലെ ഓൺലൈൻ ഇടപാടുകൾ തുടർന്ന് ബ്ലോക്ക് ചെയ്യാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.
 
കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച് ബാങ്കുകൾക്കും, ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ അനുവദിക്കുന്ന കമ്പനികൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി കഴിഞ്ഞു. എടിഎം, പിഒഎസ് തുടങ്ങിയ കാർഡ് ഉപയോഗിച്ച് നേരിട്ടുള്ള സേവനങ്ങൾ മാത്രമായിരിക്കും പിന്നീട് ലഭ്യമാവുക. ഓൺലൈൻ ഇടപാടുകൾ നടത്തണം എങ്കിൽ ബാങ്കിൽ പ്രത്യേകം അപേക്ഷ നൽകി സേവനം ആക്ടിവേറ്റ് ചെയ്യേണ്ടി വരും.
 
പുതിയ എടിഎമ്മുകൾ നൽകുമ്പോൾ രാജ്യത്തെ ഏടിഎമ്മുകൾ, പിഒഎസ് ടെർമിനലുകൾ തുടങ്ങി നേരട്ടുള്ള സേവനങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം. കാർഡ് ഉപയോഗിച്ച്, ഓൺലൈൻ ഇടപാടുകളോ, അന്താരാഷ്ട്ര ഇടപാടുകളോ നടത്താൻ ആഗ്രഹിക്കുന്നവർ ബാങ്കിന് പ്രത്യേകം അപേക്ഷ നൽകണം. ഈ സേവനങ്ങൾ ആവശ്യാനുസരണം സ്വിച്ച് ഓഫ് ചെയ്തും, ഓൺ ചെയ്തും ഉപയോഗിയ്ക്കാൻ നെറ്റ്‌ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴി സുരക്ഷിത സംവിധാനം ഒരുക്കണം എന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1984 സിഖ് വിരുദ്ധ കലാപം: ആളുകളെ ട്രെയിനിൽനിന്നും വലിച്ചിറക്കി ചുട്ടുകൊല്ലുന്നത് പൊലീസ് കണ്ടുനിന്നു