Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രണ്ടാം തരംഗം: കർണാടകയിൽ സ്ഥിതി രൂക്ഷം, ഏഴ് ദിവസത്തിനിടെ 3500 മരണം

കൊവിഡ് രണ്ടാം തരംഗം: കർണാടകയിൽ സ്ഥിതി രൂക്ഷം, ഏഴ് ദിവസത്തിനിടെ 3500 മരണം
, ഞായര്‍, 16 മെയ് 2021 (15:53 IST)
മെയ് ഏഴിനും പതിമൂന്നിനും ഇടയിൽ കർണാടകയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 3,500 പേർ. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിന് ശേഷം  സംസ്ഥാനത്ത് ഇതാദ്യമായാണ് മരണസംഖ്യ ഇത്രയുമധികം ഉയരുന്നത്.
 
കൊവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗം ഏറ്റവും രൂക്ഷമായിരുന്ന 2020 ഓഗസ്റ്റിൽ 3388 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 7 ദിവസങ്ങൾക്കിടെയാണ് സംസ്ഥാനത്ത് 3,500 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ മാത്രം ഇവിടെ മരിച്ചത് അയ്യായിരം പേരാണ്. അതിൽ 2700 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്‌ ബെംഗളുരുവിലാണ്. പ്രതിദിനം 400 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബെംഗളൂരുവിൽ ഇത് 211 ആണ്.
 
പ്രതിദിന കോവിഡ് കേസുകൾ പരിശോധിക്കുകയാണെങ്കിൽ മെയ് ആദ്യവാരം 2.6 ലക്ഷത്തോളം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മെയ് 7-13 നിടയിൽ 2.9 ലക്ഷം കേസുകളാണ്.രണ്ടാംതരംഗത്തിൽ  കേസുകളിലുണ്ടായ അപ്രതീക്ഷിത വർധനവ് ആശുപത്രിക്കിടകളുടെയും ഓക്സിജൻ വിതരണത്തിലും വെല്ലുവിളി ഉയർത്തിയെന്നും അധികൃതർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസെത്തിയപ്പോൾ വീട്ടിൽ കൊവിഡ് രോഗിയില്ല, ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ പൊതുനിരത്തിൽ