Select Your Language

Notifications

webdunia
webdunia
webdunia
webdunia

"വിമർശനം ശക്തം" സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും

, ഞായര്‍, 16 മെയ് 2021 (14:48 IST)
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടത്താൻ തീരുമാനം. അതേസമയം ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് സൂചനകള്‍. അത്യാവശ്യം വേണ്ട ആളുകൾ മാത്രമായിരിക്കും ചടങ്ങിൽ പെങ്കെടുക്കുക.
 
750 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോക്കോളിൽ ഇളവ് വരുത്തി വലിയ ആൾക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങ് മാത്രമയി നടത്തണമെന്നും വെർച്വൽ പ്ലാറ്റ്‌ഫോമിൽ സത്യപ്രതിജ്ഞ നടത്തണമെന്നും ആവശ്യമുയർന്നിരുന്നു.
 
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള തിരുവനന്തപുരത്ത് വലിയ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗമ്യ ഇസ്രായേലിന് മാലാഖയെന്ന് കോൺസുൽ ജനറൽ,മരണത്തിൽ ആദരം