കര്‍ണാടകയില്‍ അഞ്ചാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറക്കുന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ക്ക് ഈമാസം 25മുതലാണ് ക്‌ളാസുകള്‍ ആരംഭിക്കുന്നത്. ഒരേസമയം 50 ശതമാനം കുട്ടികള്‍ മാത്രമേ ക്ലാസില്‍ ഉണ്ടാകുകയുള്ളു. കുട്ടികളെ പഠിപ്പിക്കാന്‍ മുഴുവന്‍ വാക്‌സിനും സ്വീകരിച്ച അധ്യാപകരെ മാത്രമേ അനുവദിക്കുകയുള്ളു.