കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

അഭിറാം മനോഹർ
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (12:22 IST)
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. നികത്താനാവാത്ത നഷ്ടമാണുണ്ടായതെന്നും ആശ്വാസവാക്കുകള്‍ ആര് പറഞ്ഞാലും നഷ്ടം നികത്താനാവില്ലെങ്കിലും നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും വിജയ് എക്‌സില്‍ കുറിച്ചു.
 
 കരൂരില്‍ സംഭവിച്ചതിനെ പറ്റി ആലോചിക്കുമ്പോള്‍ എന്റെ ഹൃദയവും മനസും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഭാരത്താല്‍ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അതിയായ ദുഖത്തില്‍ വാക്കുകള്‍ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഖിക്കുന്ന നിങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതിനൊപ്പം ഈ വലിയ ദുഖത്തില്‍ നിങ്ങളുടെ ഹൃദയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു.
 
 പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരികെയെത്താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അതോടൊപ്പം ചികിത്സയില്‍ കഴിയുന്ന പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും തമിഴക വെട്രി കഴകം ഉറപ്പായും നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. വിജയ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

അടുത്ത ലേഖനം
Show comments