Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്‌മീർ ബിൽ രാജ്യസഭ പാസാക്കി

കശ്‌മീർ ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി , തിങ്കള്‍, 5 ഓഗസ്റ്റ് 2019 (20:10 IST)
ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി. 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസായത്.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിലല്‍ രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. ഇതോടെ കശ്‌മീരിനുള്ള പ്രത്യേക പദവി ഇല്ലാതായി. കശ്‌മീര്‍ നിവാസികൾക്ക് ഇനി പ്രത്യേക പരിരക്ഷ ലഭിക്കില്ല.

വിഭജന ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മറ്റു ബില്ലുകള്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. കശ്‌മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370മത് വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ജമ്മു കശ്‌മീരിനെ കശ്‌മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതിൽ കശ്‌മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരുതി സുസൂക്കിയുടെ പീമിയം എം‌പി‌വി എക്സ്എൽ6ന്റെ കൂടുതൽ ചിത്രങ്ങൾ !