കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ ഇന്ത്യൻ നടപടിക്കെതിരെ പാകിസ്ഥാൻ. ഇന്ത്യയുടെ നടപടിക്കെതിരെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചു.  
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്ഥാൻ ഐക്യ രാഷ്ട്ര സഭയെ സമീപിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കശ്മീരിന് നൽകി വന്നിരുന്ന പ്രത്യേക നടപടികൾ എടുത്തുകളയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ തന്നെ പാകിസസ്ഥാൻ വിദേശകാര്യ മന്ത്രലയം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
 
									
										
								
																	
	 
	ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും എന്നായിരുന്നു പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 'അന്തർദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുന്ന തർക്കം നിലനിൽക്കുന്ന അതിർത്തി പ്രദേശമാണ് ഇന്ത്യൻ ഒക്യുപൈഡ് കശ്മീർ. യു എൻ സുരക്ഷാ സമിതിയിൽ തർക്കം നിലനിൽക്കുമ്പോൾ പ്രദേശത്തെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്താൻ ഇന്ത്യക്ക് ആകില്ല. ജമ്മു കശ്മിരിലെയും പാകിസ്ഥാനിലെയും ജനങ്ങൾ ഇത് അംഗീകരിക്കില്ല എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.