കത്തുവ; കശ്മീരിൽ പൊട്ടിത്തെറി, ബിജെപി മന്ത്രിമാർ കൂട്ടരാജിക്കൊരുങ്ങുന്നു?
കശ്മീർ സർക്കാരിലെ എല്ലാ മന്ത്രിമാരും രാജിവെയ്ക്കുന്നു
കത്തുവയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം ഇന്ത്യയിൽ ആളിപ്പടരുകയാണ്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് നിരവധി പേർ രംഗത്തെത്തിയതോടെ കശ്മീർ സർക്കാർ സമ്മർദ്ദത്തിൽ. സംഭവം വിവാദമായതോടെ സർക്കാരിൽ പൊട്ടിത്തെറി ആരംഭിച്ചു കഴിഞു.
കശ്മീര്‍ സര്‍ക്കാരിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിയ്‌ക്കൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മന്ത്രിമാര്‍ രാജിവയ്ക്കുമെങ്കിലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ല.
നേരത്തെ കഠ്‌വ സംഭവത്തെ ന്യായീകരിച്ചുള്ള റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വനംമന്ത്രി ലാല്‍ സിങ്, വ്യവസായ മന്ത്രി ചന്ദ്ര പ്രകാശ്ഗംഗ എന്നിവര്‍ക്ക്സ്ഥാനം നഷ്ടമായിരുന്നു. പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാര്‍ച്ചില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ പങ്കെടുത്തിരുന്നു.
ബിജെപി മന്ത്രിമാരുടെ നടപടിയെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചതോടെയാണ് സര്‍ക്കാരില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ബി.ജെ.പിക്ക്25 എം.എല്‍.എമാരാണുള്ളത്.