സിദ്ദു ആം ആദ്‌മി പാർട്ടിയിലേക്ക്, സ്വാഗതം ചെയ്‌ത് കേജ്‌രിവാൾ

വെള്ളി, 5 ജൂണ്‍ 2020 (12:28 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു ആം ആദ്‌മി പാർട്ടിയിൽ ചേരുമെന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സിദ്ദിവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.
 
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.നേരത്തെ ബിജെപിയിലായിരുന്ന സിദ്ദു 2017-ലാണ് ബിജെപി വിട്ട് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.കോൺഗ്രസിൽ ചേരുന്നതിനും മുൻപും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും എ.എ.പി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കഠിനംകുളം കൂട്ടബലാത്സംഗം: യുവതിയെ അഞ്ച് വയസായ കുട്ടിയുടെ മുന്നിൽ വെച്ച് മർദ്ദിച്ചു, പ്രതികൾക്കെതിരെ പോക്‌സോ ചുമത്തും