Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്രഖ്യാപിത ഹർത്താലിനെ തുടർന്ന്‌ അറസ്റ്റിലായവരെ പിന്തുണച്ച് സാംസ്കാരിക പ്രവർത്തകർ; സർക്കാർ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനം എന്ന് ആരോപണം

വാർത്ത കഠ്വ സംഭവം ഹർത്താൽ സി ആർ നീലകണ്ഠൻ News Kathva Isue Srike CR Neelakandan
, ശനി, 21 ഏപ്രില്‍ 2018 (13:37 IST)
കഠ്വയിൽ പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥനത്ത് ഏപ്രിൽ 16  നടന്ന അപ്രഖ്യാപിത ഹർത്താലിൽ വ്യാപകമായ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് അക്രമികൾക്കെതിരെ കർശ്ശന നടപടികളാണ് പൊലീസ് സ്വീകരിച്ചത്. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജെയിലുകൾ അറസ്റ്റുകൾ കാരണം നിറഞ്ഞിരിക്കുകയാണ്. 
 
എന്നാൽ അക്രമത്തിൽ അറസ്റ്റിലായവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചില സാംസ്കാരിക പ്രവർത്തകർ. ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ നീലകണ്ഠന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബിആര്‍പി ഭാസക്കര്‍, ഒ അബ്ദു റഹിമാൻ എന്നിവരാണ് സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. 
 
സംഘപരിവാറിനെതിരെ പ്രാദേശികമായി പ്രതിഷേധിച്ച വിവിധ സംഘടനയി പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ യുവാക്കളെ, സാമുദായിക സംഘർഷങ്ങൾക്ക് നയിച്ചു എന്ന ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കുറ്റം ചാർത്തി റിമാന്റ് ചെയ്യുന്ന സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന്‌ ഇവർ അരോപണം ഉന്നയിച്ചു.
 
ഹർത്തൽ നടത്തിയതിന് സ്വാഭാവിക നിയമ നടപടിയെടുക്കുന്നതിന്നു പകരം ജ്യമ്യമില്ലാ വകുപ്പുകൾ ചുമത്തിൽ നിരവധി പേരെ ജയിലിലടച്ചു പീഡിപ്പിക്കുന്നത് വിവേചനവും അനീതിയുമാണ്. സർക്കാർ ഇതിനെക്കുറിച്ച് വസ്തു നിഷ്ഠമായി അന്വേഷിക്കാൻ തയ്യാറാവണം എന്ന് ഇവർ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ നയം കടുത്ത മനുഷ്യത്ത ലംഘനമാണെന്നും ആരോപണാം ഉന്നയിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു