പത്തുവയസുകാരനെ തട്ടിക്കൊണ്ട്‌പോയി കൊലപ്പെടുത്തി: രണ്ട് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 9 ജൂണ്‍ 2021 (11:07 IST)
ബംഗളൂരു: പത്തുവയസുള്ള അബാലനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും പിന്നീട് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ശിക്കാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകന്‍ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്.
 
ജൂണ്‍ മൂന്നിനാണ് ആസിഫ് ആലത്തിന്റെ ഹെബാഗോടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അക്രമികള്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് അബ്ബാസിന് ഫോണിലൂടെ 25 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദ് അബ്ബാസ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം വ്യാപിച്ചതോടെ ബാംഗ്‌ളൂര്‍ ജിഗിനി പ്രദേശത്തെ വിജനമായ സ്ഥലത്തു നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടി. തുടര്‍ അന്വേഷണത്തില്‍ മരിച്ച കുട്ടിയുടെ സുഹൃത്ത് നല്‍കിയ സൂചനയെ തുടര്‍ന്ന്  മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ പ്രതികളെ ഛത്തീസ്ഗഡില്‍ നിന്ന് പിടികൂടി.  
 
എന്നാല്‍ മുഖ്യപ്രതിയായ മുഹമ്മദ് ജാവേദ് ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്. മുംബൈയിലുള്ള കാമുകിയുമൊത്ത് ജീവിക്കാന്‍ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ജാവേദ് ഷെയ്ഖ് മൂന്നു കൊല്ലം മുമ്പ് ബംഗളൂരുവില്‍ എത്തി സി.സി.ടി.വി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണം തുടരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments