ജീപ്പ് കോമ്പസ് പണിമുടക്കി; പരാതി പറയാന്‍ ഷോറൂമിലെത്തിയ ഉപഭോക്താവിന് ലഭിച്ചത് കിടിലന്‍ ‘ഇടി’ - വീഡിയോ

വാഹനത്തെപ്പറ്റി പരാതിയുമായെത്തിയ ഉപഭോക്താവിന് ഷോറൂമിൽ ലഭിച്ചത് ‘ഇടി’

വെള്ളി, 1 ഡിസം‌ബര്‍ 2017 (13:54 IST)
അമേരിക്കയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജീപ്പിനെ ഇന്ത്യന്‍ വിപണിയില്‍ ജനകീയമാക്കാന്‍ സഹായിച്ച ഒരു വാഹനമാണ് കോംപസ്. വാഹന പ്രേമികള്‍ക്ക് ജീപ്പ് എന്ന ബ്രാൻഡിനോടുള്ള ആരാധനയും വാഹനത്തിന്റെ ഗുണമേന്മയും സ്റ്റൈലുമെല്ലാം കോംപസിനെ എസ്‌യുവി ശ്രേണിയിലെ മുൻനിര വാഹനങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ ഇതാ ജീപ്പിന്റെ പ്രതിഛായ തകർക്കുന്ന സംഭവം രാജ്യ തലസ്ഥാനത്ത് അരങ്ങേറിയിക്കുന്നു. 
 
വാഹനത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി എത്തിയ ഉപഭോക്താവിനെ ഡീലർഷിപ്പിലെ സ്റ്റാഫുകൾ മർദ്ദിച്ചെന്ന തരത്തിലുള്ള പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല സംഭവത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഉപഭോക്താവ് സൗത്ത് ഡൽഹിയിലെ ജീപ്പ് ഷോറൂമിലെത്തിയത്. പ്രശ്നപരിഹാരത്തിനായി പതിനഞ്ച് ദിവസത്തെ സമയം ആവശ്യപ്പെടുകയും വാഹനം ഗുരുഗ്രാം ഹെഡ് ഓഫീസിലേക്ക് അയക്കുകയും ചെയ്തു.
 
എന്നാൽ വാഹനത്തിന്റെ തകരാർ കണ്ടെത്താൻ സാധിക്കാത്തതിനാല്‍ ഉപഭോക്താവ് ഷോറൂമിലെ ജീവനക്കാരോട് കയർത്ത് സംസാരിക്കുകയായിരുന്നു. തുടർന്ന് ഷോറൂം സ്റ്റാഫുകളും ഉപഭോക്താവും തമ്മിൽ തർക്കമാകുകയും അത് കൈയാങ്കളിയിൽ എത്തുകയും ചെയ്തു. ജീപ്പ് ഉപഭോക്താവിന്റെ സുഹൃത്തുകളില്‍പ്പെട്ട ആരോ ഒരാളാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. ഉപഭോക്താവിനെ ജീപ്പ് ഷോറൂമിലെ ജീവനക്കാരൻ മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തലസ്ഥാനത്ത് കനത്ത മഴ, ഓഖി ലക്ഷദ്വീപിലേക്ക് - ചിത്രങ്ങൾ