Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

terrorism

അഭിറാം മനോഹർ

, വ്യാഴം, 6 നവം‌ബര്‍ 2025 (13:24 IST)
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തൊയ്ബ(LeT),ജെയ്‌ഷെ മുഹമ്മദ്(JeM)തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ സംഘടിത ആക്രമണ പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പിന്തുണയോടുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആശങ്കാജനകമായ വര്‍ധനവാണുണ്ടായതെന്ന തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തിന് 6 മാസങ്ങള്‍ക്ക് ശേഷം ലഭിച്ചിരിക്കുന്ന വിവരങ്ങളെ ഇന്ത്യ ഗൗരവകരമായാണ് കാണുന്നത്. ഇന്റലിജന്‍സ് രേഖകള്‍ പ്രകാരം ഭീകര സംഘടനകളുടെ നുഴഞ്ഞുകയറ്റം, അതിര്‍ത്തികടന്നുള്ള സഹായങ്ങള്‍ എന്നിവ വര്‍ധിച്ചിട്ടുണ്ട്. ഇതിന് പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെയും(SSG),ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും(ISI)സഹായം ലഭിക്കുന്നതായാണ് സൂചന. ലഷ്‌കറിന്റെയും ജെയ്‌ഷെ മുഹമ്മദിന്റെയും യൂണിറ്റുകള്‍ ജമ്മു കശ്മീരില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
പാക് അധീന കശ്മീരില്‍ ഒക്ടോബറില്‍ നടന്ന ഉന്നതതല യോഗങ്ങളില്‍ ജമാ അത്തെ ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയിലെ മുതിര്‍ന്ന നേതാക്കളും ഐഎസ്‌ഐ ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ലഹരി- ഭീകരവാദ ആയുധക്കടത്ത് ശൃംഖലകളും വിപുലീകരിക്കാനുള്ള ശ്രമം ഭീകരര്‍ നടത്തുന്നുണ്ട്. നോര്‍ത്തേണ്‍ കമാന്‍ഡ് മേഖലയിലുടനീളം ഇന്ത്യന്‍ സൈന്യവും ഇന്റലിജന്‍സ് സംവിധാനവും അതീവ ജാഗ്രതയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്