Publish Date: Thu, 04 Jan 2018 (15:23 IST)
Updated Date: Thu, 04 Jan 2018 (16:14 IST)
ഒരു കത്തും അതിനുള്ള വിചിത്രമായ മറുപടികളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനിഒരിക്കലും അവള്‍ ചതിക്കാന്‍ തയ്യാറാകില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
‘ഞങ്ങളുടെതായുള്ള സ്വകാര്യ നിമിഷങ്ങളില്‍ അവള്‍ സന്ദീപ് എന്ന പേരു വിളിക്കാറുണ്ട്. അത് അവളെ ലൈംഗിക സംതൃപ്തിയിലേയ്ക്ക് എത്തിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുമുണ്ട്. പക്ഷേ ഞങ്ങളുടെ പരിചയത്തില്‍ സന്ദീപെന്ന പേരുള്ള ഒരാളില്ല. പിന്നെ എന്തുകൊണ്ടായിരിക്കും അവള്‍ ആ പേര് ഉപയോഗിക്കുന്നത്. അവള്‍ ഒരിക്കലും എന്നെ ചതിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു പാവം വീട്ടമ്മയാണവള്‍. എന്നോടവള്‍ക്ക് നല്ല സ്‌നേഹവും വിശ്വാസവുമാണ്. അവള്‍ക്കങ്ങനെ ബന്ധമുണ്ടെന്നൊന്നും എനിക്കു തോന്നുന്നില്ല” എന്നും ഭര്‍ത്താവ് കത്തില്‍ പറയുന്നു.
ഭാര്യയെ താങ്കള്‍ക്ക് അത്ര വിശ്വാസമാണെങ്കില്‍ സ്വകാര്യനിമിഷങ്ങളില്‍ അവരുപയോഗിക്കുന്ന ഒരു പേരിന്റെ കാര്യം പറഞ്ഞ് അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചിലപ്പോള്‍ അതൊരു സാങ്കല്‍പ്പിക കഥാപാത്രമായിരിക്കാനെ സാധ്യതയുള്ളൂവെന്നുമാണ് അദ്ദേഹത്തിന് മന:ശാസ്ത്ര വിദഗ്ധര്‍ നല്‍കിയ മറുപടി.
ഭര്‍ത്താവിന്റെ സംശയവും അയാള്‍ക്ക് ലഭിച്ച മറുപടിയും ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വൈറലായത്.