ക്ഷേത്രത്തിൽ വിതരണം ചെയ്‌ത ഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും; ബിജെപി നേതാവിനെതിരെ ആരോപണം
ക്ഷേത്രത്തിൽ വിതരണം ചെയ്‌ത ഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും; ബിജെപി നേതാവിനെതിരെ ആരോപണം
Publish Date: Tue, 08 Jan 2019 (12:53 IST)
Updated Date: Tue, 08 Jan 2019 (12:56 IST)
ക്ഷേത്രത്തിൽ നടന്ന് പരിപാടിക്കിടെ വിതരണം ചെയ്‌ത ഉച്ചഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും. ഉത്തർപ്രദേശിലെ ഹാർദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെത്തിയ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയിൽ വിതരണം ചെയ്‌ത ഉച്ചഭക്ഷണത്തിനൊപ്പമാണ് മദ്യക്കുപ്പിയും നൽകിയത്.
ബിജെപി എംഎൽഎ നിതിൻ അഗർവാളാണു പരിപാടി നടത്തിയത്. അദ്ദേഹത്തിന്റെ പിതാവും അടുത്തിടെ എസ്പിയിൽനിന്ന് ബിജെപിയിലേക്ക് മാറിയ നരേഷ് അഗർവാളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
അതേസമയം സംഭവം നിർഭാഗ്യകരമായിപ്പോയെന്നും ‘ഉന്നത നേതൃത്വത്തെ’ ഇക്കാര്യം അറിയിക്കുമെന്നും ഹാർദോയിയെ പ്രതിനിധീകരിക്കുന്ന ബിജെപി ലോക്സഭാംഗം അൻഷുൽ വർമ വാർത്താ ഏജൻസിയായ എഎൻഐയോട് അറിയിച്ചു.