Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
, തിങ്കള്‍, 7 ജനുവരി 2019 (09:22 IST)
യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമർശനങ്ങൾക്ക് ഇനിയും അവസാനമായില്ല. അതിനിടയിൽ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം.
 
കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി. സംഗീതയാണ് ഫേസ്‌ബുക്കിലൂടെ ദീപാ നിശാന്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റ് വായിക്കാം:-
 
സംഗീതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
Deepa Nisanth teacher ഈ വരികള്‍ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു, ഞാന്‍ കേരളവര്മയില് പഠിക്കുമ്പോള്‍ കേട്ട് പരിചയിച്ച ഈ വരികള്‍ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രന്‍ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് . 
 
താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി . തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തില്‍ എഴുതിയ ഒരു കവിതയിലെ രണ്ടു വരികള്‍ എടുത്ത് ബയോ ആകുബോള്‍ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകര്‍ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കില്‍ അത് അവരുടെ പ്രശ്‌നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . 
 
ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികള്‍ എഴുതിയ, താങ്കള്‍ പഠിച്ച, ഇപ്പോള്‍ പഠിപ്പിക്കുന്ന അതെ കേരള വര്‍മയില്‍ ( 2005 – 2008 ഫിസിക്‌സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കള്‍ കൊടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 മണിക്കൂര്‍ ദേശീയ പണിമുടക്ക്; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യം സ്‌തംഭിക്കും