Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ലോക്‌ഡൗൺ നീട്ടുന്നതിൽ ഇന്ന് നിർണായക തീരുമാനം, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

വാർത്തകൾ
, ശനി, 11 ഏപ്രില്‍ 2020 (07:56 IST)
ഡൽഹി: ലോക്‌ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തീരുമാനം ഉണ്ടായേക്കും. ഇതുമായി ബന്ധട്ട് ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ലോക്‌ഡൗൺ നിട്ടണമെന്ന് ഇതിനോടകം തന്നെ നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡിഷയും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ലോക്‌ഡൗൺ നീട്ടാൻ തീരുമാനിക്കുകയും ചെയ്തു. 
 
ലോക്‌ഡൗൺ നീട്ടേണ്ടി‌വരുമെന്ന സൂചന നേരത്തെ പ്രധാനമന്ത്രിയും, കേന്ദ്ര ആരോഗ്യ മന്ത്രിയും നൽകിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ലോക്‌ഡൗൺ നീട്ടാൻ തന്നെയായിരിയ്ക്കും കേന്ദ്ര നിലപാട്. എന്നാൽ ലോക്‌ഡൗൺ നീട്ടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും എന്നതും കേന്ദ്ര പരിഗണിക്കും. ലോക്‌ഡൗൺ നീട്ടുകയാണ് എങ്കിൽ ഇളവുകൾ അനുവദിക്കണം എന്ന ആവശ്യമാകും മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: മരണം ഒരുലക്ഷം കടന്നു, രോഗബാധിതർ 17 ലക്ഷത്തിലേക്ക്