Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോട്ടോ പതിച്ച കാർഡില്ലെങ്കിൽ വോട്ടില്ല; സ്ഥാനാർഥി അഞ്ചുവർഷത്തെ ആദായനികുതിവിവരം നൽകണം

ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥാനാർത്ഥികൾ പത്രത്തിൽ പരസ്യം നൽകണം

ഫോട്ടോ പതിച്ച കാർഡില്ലെങ്കിൽ വോട്ടില്ല; സ്ഥാനാർഥി അഞ്ചുവർഷത്തെ ആദായനികുതിവിവരം നൽകണം
, തിങ്കള്‍, 11 മാര്‍ച്ച് 2019 (08:25 IST)
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു. മുൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും നിരവധി മാറ്റങ്ങളാണ് ഇക്കുറി ഉള്ളത്. രാജ്യത്തെ 10 ലക്ഷം ബൂത്തുകളിലും വി വി പാറ്റ് വോട്ടിംഗ് യന്ത്രങ്ങണ് ഉപയോഗിക്കുക. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഇക്കുറി വോട്ടിംഗ് മെഷീനിൽ ഉണ്ടായിരിക്കും.
 
സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ശ്രദ്ധിക്കാൻ ഒട്ടേറെ പുതിയ കാര്യങ്ങളുണ്ട് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ. ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡില്ലാതെ, വോട്ടർ സ്ലിപ്പ് മാത്രം കൊണ്ടുവരുന്നവർക്ക് വോട്ടുചെയ്യാനാകില്ല. 
 
സ്ഥാനാർഥികൾ അഞ്ചുവർഷത്തെ ആദായനികുതി വിവരങ്ങൾ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിക്കണം. സ്ഥാനാർഥികൾ വിദേശനിക്ഷേപത്തിന്റെ വിവരംകൂടി വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്. 90 കോടി വോട്ടർമാരാണ് ഇക്കുറി ബൂത്തുകളിൽ എത്തുക. ഇതിൽ 8.4 കോടി പേർ പുതിയ വോട്ടർമാരാണ്. തിരഞ്ഞെടുപ്പിനിടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കമ്മിഷൻ നേരിട്ട് അറിയിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
 
ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥാനാർത്ഥികൾ കേസ് സംബന്ധിച്ച് വിശദാംശങ്ങൾ പത്രത്തിൽ പരസ്യം നൽകിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. സ്ഥാനാർത്ഥികളുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൌണ്ടുകൾ പ്രത്യേകം സേർട്ടിഫൈ ചെയ്യണം. ഇതിനായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ മധ്യമങ്ങൾ വഴിയുള്ള പ്രചരങ്ങളും തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം, സ്വയം‌ഭോഗം ചർച്ച ചെയ്താൽ സ്ത്രീ പുരുഷന് തുല്യമാകുമോ? - ബാലചന്ദ്ര മേനോൻ