Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാചകവാതക വില വീണ്ടും കൂട്ടി, ഗാർഹിക സിലിണ്ടറിന് 3.50 രൂപയുടെ വർധന

പാചകവാതക വില വീണ്ടും കൂട്ടി, ഗാർഹിക സിലിണ്ടറിന് 3.50 രൂപയുടെ വർധന
, വ്യാഴം, 19 മെയ് 2022 (09:56 IST)
രാജ്യത്തെ പാചകവാതക വില വീണ്ടും ഉയർന്നു. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി ഉയര്‍ന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വില 1000 കടന്നു.
 
മെയ് മാസത്തിൽ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. നേരത്തെ മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ സിലിണ്ടറിന് 190 രൂപയിലധികമാണ് വർധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Rains Live Updates: തോരാതെ മഴ, പ്രളയ പേടിയില്‍ കേരളം; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു