Publish Date: Thu, 19 May 2022 (08:11 IST)
Updated Date: Thu, 19 May 2022 (08:14 IST)
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴ തുടരും. ഇന്ന് കാസർകോട്,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാതചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. 21 വരെ കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം.