കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി. യുപി പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. നിലവില്‍ രണ്ടു സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സ്വകാര്യത ലംഘിച്ച് കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ ചില സമൂഹമാധ്യമങ്ങള്‍ പങ്കുവെച്ചതായി സോഷ്യല്‍ മീഡിയ മോണിറ്ററി ടീം കണ്ടെത്തിയിട്ടുണ്ടായിരുന്നു.
നേരത്തെ തന്നെ കുംഭമേളക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ യുപി പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഫെബ്രുവരി 17നാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തത്. ഫെബ്രുവരി 19ന് മറ്റൊരു ടെലഗ്രാം ചാനലിലും ഇത്തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ വില്പനയ്ക്ക് വെച്ചതായി കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.