Rathan Tata: രത്തൻ ടാറ്റയ്ക്ക് ഭാരത രത്ന നൽകണം, ആവശ്യവുമായി മഹാരാഷ്ട്ര സർക്കാർ

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (14:21 IST)
ഇന്ത്യയ്ക്കാരുടെ ഹൃദയത്തില്‍ ചേക്കേറിയ വ്യവസായിയായ രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മഹാരാഷ്ട്ര മന്ത്രിസഭ പാസാക്കി. ഇന്ത്യയുടെ വ്യാവസായിക പുരോഗതിയിലും ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയിലും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രത്തന്‍ ടാറ്റ.
 
മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം പത്തരയോടെ മുംബൈ നരിമാന്‍ പോയിന്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വര്‍ളി ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രത്തന്‍ ടാറ്റയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കും. രത്തന്‍ ടാറ്റയുടെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: എന്‍ഡിഎ വമ്പന്‍ ജയത്തിലേക്ക്, മഹാസഖ്യം വീണു; നിതീഷ് 'തുടരും'

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments