Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹരിയാനയിലേത് അപ്രതീക്ഷിത തോൽവി, അട്ടിമറി സംശയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

Rahul gandhi

അഭിറാം മനോഹർ

, ബുധന്‍, 9 ഒക്‌ടോബര്‍ 2024 (13:12 IST)
ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ പറ്റി പാര്‍ട്ടി പരിശോധിക്കുമെന്നും എന്നാല്‍ തെരെഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിരവധി മണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 
ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഹുല്‍ഗാന്ധി നടത്തുന്ന ആദ്യ പരസ്യപ്രതികരണമാണിത്. ജമ്മു കശ്മീരിലെ ഇന്ത്യ സഖ്യത്തിന്റെ വിജയം ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യ ആത്മാഭിമാനത്തീന്റെയും വിജയമാണെന്നും വിജയത്തില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെ ഗുവേര രക്തസാക്ഷിയായിട്ട് ഇന്നേക്ക് 57 വര്‍ഷം