മൂന്ന് ദിവസം മുന്‍പ് വിവാഹിതനായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വധു ഉള്‍പ്പെടെ 63 പേര്‍ ക്വാറന്റൈനിലായി. ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന മഹാരാഷ്ട്രക്കാരനായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജോലിക്കിടെയാവാം ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു. എന്നാല്‍ വിവാഹത്തിനു മുന്‍പ് ഇയാള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.
22കാരനായ നവവരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിവാഹത്തില്‍ പങ്കെടുത്തവരെയെല്ലാം ക്വാറന്റൈനിലാക്കി. വധു ഉള്‍പ്പെടെ 63പേര്‍ ക്വാറന്റൈനിലായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.