Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന്റെ മറവില്‍ നടക്കുന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജി ദേവരാജന്‍

കൊവിഡിന്റെ മറവില്‍ നടക്കുന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജി ദേവരാജന്‍

ശ്രീനു എസ്

, തിങ്കള്‍, 15 ജൂണ്‍ 2020 (19:07 IST)
കൊവിഡിന്റെ മറവില്‍ നടക്കുന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനാവശ്യമായി കരാര്‍ അടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനായി വഴിവിട്ട നിയമനങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
 
17500 രൂപ മുതല്‍ മേല്‍പ്പോട്ട് ശമ്പളമുള്ള കരാര്‍ തൊഴിലാളികളായിട്ടാണ് പുതിയ നിയമനങ്ങള്‍. ആരോഗ്യവകുപ്പില്‍ മാത്രം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 8000ല്‍ അധികം നിയമങ്ങളാണ് നടക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതുപോലെ കരാര്‍ അടിസ്ഥാനത്തില്‍ ധൃതിപിടിച്ച വഴിവിട്ട നിയമനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലങ്കാനയിൽ 3 ടിആർഎസ് എംഎൽഎ‌മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു