Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ചില്ലുവാതില്‍ പൊട്ടി വീട്ടമ്മയുടെ വയറില്‍ കുത്തിക്കയറി; സംഭവസ്ഥലത്ത് രക്തം വാര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബാങ്കില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ചില്ലുവാതില്‍ പൊട്ടി വീട്ടമ്മയുടെ വയറില്‍ കുത്തിക്കയറി; സംഭവസ്ഥലത്ത് രക്തം വാര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ശ്രീനു എസ്

എറണാകുളം , തിങ്കള്‍, 15 ജൂണ്‍ 2020 (20:47 IST)
ബാങ്കില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ചില്ലുവാതില്‍ പൊട്ടി വീട്ടമ്മയുടെ വയറില്‍ കുത്തികയറുകയും രക്തം വാര്‍ന്ന് വീട്ടമ്മ മരണപ്പെടുകയും ചെയ്തു. പെരുമ്പാവൂരിലെ ബാങ്കിലാണ് അപകടം സംഭവിച്ചത്. കൂവപ്പടി ചേലക്കാട്ട് വീട്ടില്‍ ബീന(46) ആണ് മരിച്ചത്. തന്റെ ഇരുചക്രവാഹനത്തില്‍ മറന്നുവച്ച താക്കോല്‍ എടുക്കാന്‍ റോഡിലേക്ക് പോകുമ്പോള്‍ ബാങ്കിലെ പ്രവേശന വാതിലിലെ ചില്ലുപൊട്ടി ബീനയുടെ വയറില്‍ കുത്തിക്കയറുകയായിരുന്നു.
 
പൊട്ടിയ ചില്ലിന്റെ പുറത്തുവീണതിനാലാണ് ബീനയുടെ വയറില്‍ ഗുരുതരമായി മുറിവേറ്റത്. മുറിവേറ്റ ബീനയെ ബാങ്കിലുണ്ടായിരുന്നവര്‍ കസേരയില്‍ ഇരുത്തുകയും അല്പസമയത്തിനുള്ളില്‍ ബീനയ്ക്കു ബോധം നഷ്ടപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പെ വീട്ടമ്മയ്ക്കു ജീവന്‍ നഷ്ടമായി. ബീനയ്ക്ക് അപകടം സംഭവിക്കുന്നത് ബാങ്കിലെ സീസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബീനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവികമരണത്തിന് പെരുമ്പാവൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാറില്‍ റൂം വൃത്തിയാക്കുന്നതിനിടെ 57കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരന്‍ അറസ്റ്റിലായി