Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാസിക്കിൽനിന്നും മുംബൈയിലേയ്ക്ക് ആയിരക്കണക്കിന് കർഷകരുടെ മാർച്ച്: പ്രക്ഷോപം വ്യാപിയ്കുന്നു: വീഡിയോ

നാസിക്കിൽനിന്നും മുംബൈയിലേയ്ക്ക് ആയിരക്കണക്കിന് കർഷകരുടെ മാർച്ച്: പ്രക്ഷോപം വ്യാപിയ്കുന്നു: വീഡിയോ
, ഞായര്‍, 24 ജനുവരി 2021 (15:16 IST)
മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി രാജ്യത്ത് കർഷക പ്രക്ഷോപങ്ങൾ ശക്തി പ്രാപിയ്ക്കുന്നു, കർഷക സമരങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച് ആരംഭിച്ചു, ഓൾ ഇന്ത്യൻ കിസാൻ സഭയുടെ നേതൃത്വത്തിലാണ് മാർച്ച്. നാസിക്കിൽ നിന്നും 180 കിലോമീറ്റർ അകലെ മുംബൈയിലേയ്ക്കാണ് കാൽനടയായും വാഹനത്തിലും കർഷകരുടെ മാർച്ച്. മഹാരാഷ്ട്രയിലെ 21 ജില്ലകളീൽനിന്നുമുള്ള കർഷകർ ശനിയാഴ്ച നാസിക്കിലെത്തുകയും. നാസിക്കിൽനിന്നും മാർച്ച് ആരംഭിയ്ക്കുകയുമായിരുന്നു. മുംബൈയിലെത്തുന്ന കർഷകർ തിങ്കളാഴ്ച ആസാദ് മൈതാനിയിൽ സമ്മേളിയ്ക്കും. തുടർന്ന് രാജ്ഭവനിലേയ്ക്കും കർഷകർ മാർച്ച് ചെയ്യൂം. കർഷക മാർച്ചിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ട്സ് ആപ്പ് വെബ്ബിലും വോയിസ്, വീഡിയോ കോളുകൾ, ഫീച്ചർ ഉടനെത്തും !