Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം, ഒരു മരണം: കര്‍ഫ്യൂ

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം, ഒരു മരണം: കര്‍ഫ്യൂ
, ചൊവ്വ, 16 മെയ് 2023 (15:05 IST)
മഹാരാഷ്ട്രയില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മതപരമായ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ അഹമ്മദ് നഗര്‍ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമായി നടന്ന സംഘര്‍ഷത്തില്‍ ഒരു മരണം. പോലീസുകാര്‍ ഉള്‍പ്പടെ 13 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ശനിയാഴ്ച രാത്രിയോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
 
ആക്രമത്തിനിടെ ഇരുവിഭാഗങ്ങളില്‍ പെട്ട ആളുകള്‍ പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും പോലീസിനെ സ്ഥലത്ത് വിന്യസിച്ചതായും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ