Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ മൃഗം പശു ആയിരുന്നുവെങ്കിൽ ഇന്ത്യയിൽ ഒരു തീവ്രവാദി പോലും ജനിക്കുമായിരുന്നില്ല-പേജാവർ മഠാധിപതി

ദേശീയ മൃഗം പശു ആയിരുന്നുവെങ്കിൽ ഇന്ത്യയിൽ ഒരു തീവ്രവാദി പോലും ജനിക്കുമായിരുന്നില്ല-പേജാവർ മഠാധിപതി

അഭിറാം മനോഹർ

, ബുധന്‍, 20 നവം‌ബര്‍ 2019 (16:44 IST)
രാജ്യത്ത് തീവ്രവാദപ്രവർത്തനങ്ങൾ തുടർന്ന് പോരുന്നതിന് പ്രധാനകാരണം രാജ്യത്തിന്റെ ദേശീയ മ്രുഗമായി കടുവയെ സ്വീകരിച്ചത് കൊണ്ടാണെന്ന് പേജാവർ മഠാധിപതി വിശ്വേശ തീർഥ സ്വാമി. പേജാവറിൽ സന്യാസിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
തീവ്രവാദപ്രവർത്തനങ്ങൾ കടുവയെ ദേശീയ മൃഗം ആക്കിയത് കൊണ്ടാണെന്ന് പറഞ്ഞ സ്വാമി നിഷ്കളങ്കതയുടെയും സ്നേഹത്തിന്റേയും പ്രതീകമായ പശുവിനെയാണ് യഥാർത്ഥത്തിൽ ദേശീയ മൃഗം  ആക്കേണ്ടിയിരുന്നെന്നും അഭിപ്രായപ്പെട്ടു. പശു  ഇന്ത്യയുടെ ദേശീയ മൃഗം ആയിരുന്നെങ്കിൽ ഈ രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്നാണ് സമ്മേളനത്തിൽ സ്വാമി അഭിപ്രായപ്പെട്ടത്.
 
പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാനായി രാജ്യം മൊത്തം നിയമങ്ങൾ കൊണ്ടുവരണമെന്നും ഗംഗാ നദിയെ മാലിന്യമുക്തമാക്കുന്നതിനായി പരിശ്രമിക്കണം എന്നും പറഞ്ഞ സ്വാമി ഏക സിവിൽ കോഡ് നിലവിൽ വരുന്നതിനായി കേന്ദ്രം പരിശ്രമിക്കണമെന്നും സ്വാമി പറഞ്ഞു.
 
യോഗാചാര്യൻ കൂടിയായ ബാബാ രാംദേവും പേജാവറിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആഗോളതാപനത്തിന്റെ പ്രധാന കാരണം മത്സ്യം,മാംസം എന്നിവയുടെ ഉപയോഗമാണെന്നും ജനങ്ങൾ ബീഫ് കഴിക്കുന്ന ശീലം ഉപേക്ഷിക്കണമെന്നും സമ്മേളനത്തിൽ വെച്ച് ബാബാ രാംദേവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവസേനയ്‌ക്കുള്ളില്‍ അതൃപ്‌തി പുകയുന്നു, പവാറിനേക്കാള്‍ ഭേദം ബി ജെ പി തന്നെയാണെന്ന് ഒരു പക്ഷം