Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭവാനിപൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മമതയ്ക്ക് വിജയം

ഭവാനിപൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മമതയ്ക്ക് വിജയം
, ഞായര്‍, 3 ഒക്‌ടോബര്‍ 2021 (15:18 IST)
പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരെഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ സ്വന്തം പേരിലുള്ള റെക്കോർഡാണ് മമത തിരുത്തിയത്.2011 ല്‍ 52,213 വോട്ടിന്റെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയത്.
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച്  പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തണമെങ്കിൽ ഭവാനിപുരിലെ വിജയം അനിവാര്യമായിരുന്നു.വോട്ടുകള്‍ക്ക് മമത വിജയിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50,000ത്തിലധികം വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു. തിരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രവാൾ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബവഴക്ക്: ഇടുക്കിയിൽ ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു