Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഷിക ബില്ലുകൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് മമതാ ബാനർജി

കാർഷിക ബില്ലുകൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് മമതാ ബാനർജി
, വ്യാഴം, 3 ഡിസം‌ബര്‍ 2020 (16:45 IST)
കാർഷിക ബില്ലുകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബില്ലുകൾ എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ദേശീയതലത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും മമത പറഞ്ഞു.
 
കർഷകരുടെ ജീവിതത്തെയും ഉപജീവനത്തെയും കുറിച്ച് എനിക്ക് വളരെയധികം ആശങ്കകളുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനത്തും രാജ്യത്തുടനീളവും ഞങ്ങള്‍ പ്രക്ഷോഭം നടത്തുമെന്നും ബില്ലിനെ തുടക്കം മുതൽ ത്രിണമൂൽ കോൺഗ്രസ് എതിർത്തിരുന്നതായും മമത ട്വീറ്റ് ചെയ്‌തു.ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണ നയവും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപി ദേശീയ ആസ്തികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ കൊവിഡ് വാക്‌സിനും വിപണിയിലെത്താം, മുന്നറിയിപ്പുമായി ഇന്റർപോൾ