Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കർഷകനേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം, സമരം തുടരുമെന്ന് കർഷകർ

കർഷകർ
, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (19:47 IST)
കർഷകസംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാൽ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കാമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചത്. ഈ നിർദേശം കർഷകർ തള്ളി.
 
പുതിയ കാർഷിക നിയമത്തോടുള്ള അതൃപ്‌തി വ്യക്തമാക്കിയ കർഷകർ കേന്ദ്രം കൊണ്ടുവന്ന നിയമങ്ങൾ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകൾ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പാനൽ രൂപികരിക്കാനുള്ള സമയം ഇതല്ലെന്നും വ്യക്തമാക്കി.മൂന്നുമണിയോടെയാണ് വിജ്ഞാന്‍ ഭവനില്‍ കര്‍ഷകസംഘടനയിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ 32 കര്‍ഷക സംഘടനകളാണ് പങ്കെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ തീരദേശത്തുനിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ നിരോധനം