Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത 4 മാസം കൂടി സൗജന്യ ഭക്ഷ്യകിറ്റ് നൽകും, ക്ഷേമ പെൻഷൻ 1500 രൂപയാക്കും

അടുത്ത 4 മാസം കൂടി സൗജന്യ ഭക്ഷ്യകിറ്റ് നൽകും, ക്ഷേമ പെൻഷൻ 1500 രൂപയാക്കും

എമിൽ ജോഷ്വ

തിരുവനന്തപുരം , വ്യാഴം, 24 ഡിസം‌ബര്‍ 2020 (14:10 IST)
ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത നാലുമാസം കൂടി റേഷൻ കടകൾ വഴി നൽകുമെന്നും 80 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
100 ദിവസത്തിനുള്ളിൽ 5700 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്നും 4300 കോടിയുടെ 644 പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയൻ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട